
കെഎസ്ആർടിസി യിൽ അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സി ഐ ടി യു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെ എസ് ആർ ടി സി സേവനമേഖലയാണ്. സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ ആറിന് പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്മെന്റിന് നോട്ടിസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
എന്നാല്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ശനിയാഴ്ച പറഞ്ഞത്. ഈ അഭിപ്രായത്തോട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോജിക്കുകയും ചെയ്തിരുന്നു.