Spread the love
ഖത്തറിൽ എല്ലാവര്ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം

ദോഹ: ഖത്തറിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം. ലോകത്ത് പലരാജ്യങ്ങളിലും കോവിഡിന്റെ നാലാം തരംഗം ആരംഭിച്ചതിനാൽ, ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാം വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞ ആളുകൾക്ക് ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാം . മുൻപ്, രണ്ട് ഡോസും സ്വീകരിച്ച ശേഷം എട്ട് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം എന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. അടുത്തിടെ നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഈ സമയപരിധി ആറുമാസമായി പുനർനിർണ്ണയിച്ചത്. പ്രായഭേദമന്യേ എല്ലാ ആളുകളും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
വാക്സിൻ സ്വീകരിച്ച ആളുകൾക്കും കോവിഡ് പിടിപ്പെടുന്നുണ്ടെന്നും, അതിനാലാണ് കഴിഞ്ഞ രണ്ട് ആഴ്ച്ച ആയി രാജ്യത്തെ രോഗവ്യാപനത്തിൽ നേരിയ വർദ്ധനവ് വന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ വഴിയാകും ബൂസ്റ്റർ ഡോസിന്റെ രജിസ്‌ട്രേഷൻ സ്വീകരിക്കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 40277077 എന്ന നമ്പറിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാം

Leave a Reply