ബേപ്പൂർ തീരത്തുനിന്ന് 15 ആൾകാരുമായി മത്സ്യബന്ധനതിന് പോയി കാണാതായ ബോട്ട് കണ്ടെത്തി. ന്യൂ മംഗളൂരിൽ നങ്കുരമിട്ട നിലയിൽ ആണ് കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കരക്കെത്തികാൻ സാധിച്ചിട്ടില്ല.അനുകൂലമായാൽ കരക്കടുപ്പിക്കും. രണ്ടു ദിവസമായി ബോട്ടിൽ ഉണ്ടായിരുന്നവരെപറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. നാല് ദിവസം മുൻപ് മറ്റൊരു സംഘം ഇവരെ ഉൾക്കടലിൽ കണ്ടിരുന്നു.കഴിഞ്ഞ മാസം അഞ്ചിന് യാത്ര തിരിച്ച അവർ ഒരു മാസത്തിന് ശേഷം തിരിച്ചെത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.അവരുടെ കൂടെ കടലിൽ പോയ മറ്റു ബോട്ടുകൾ മറ്റു തീരങ്ങളിൽ ബോട്ട് അടുപ്പിച്ചു എങ്കിലും ഇവർ ഒരിടത്തും ബോട്ട് അടുപ്പിച്ചില്ല. ബോട്ടിൽ ഉള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. കോസ്റ്റ് ഗാർഡ് ബോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു.കോസ്റ്റ് ഗാർഡിൻ്റെ 6 ബോട്ടുകൾ ആണ് ബോട്ടിനായി തിരച്ചിൽ നടത്തിയത്.