ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ സിബിഐക്ക് സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തന്റെ പേരില്‍ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോര്‍ജ്ജ്. പരാതിക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് കള്ളക്കേസാണതെന്ന് താന്‍ മൊഴി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൗസില്‍ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. നിയമവിരുദ്ധമായി പിസി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോര്‍ജ്ജ് ക്ഷുഭിതനായി ചോദിച്ചത് വാക്കേറ്റത്തിന് കാരണമായി. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (എ) വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലീസാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു.