വാക്സിൻ ചലഞ്ചുവഴി സമാഹരിച്ചതുൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിൽ കൂടുതൽ പങ്കും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് ഉള്ള വിവരാവകാശ രേഖ പുറത്തു. 2020 മാർച്ച് 27മുതൽ 2021 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തിൽ ഈവർഷം ഏപ്രിൽ 21മുതൽ സെപ്റ്റംബർ 30വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതിൽ ഉൾപ്പെടും എന്നാണ് കണക്കു.