
മാലിദ്വീപിലും കന്യാകുമാരിക്ക് സമീപവും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും കാലവര്‍ഷമെത്തി. സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, സമീപ പ്രദേശമായ ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.