
സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കും; തെക്കൻ ജില്ലകളിൽ അഞ്ചു ദിവസത്തേക്ക് ഒറ്റപ്പെട്ട മഴ
കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ ശക്തി കൂടിയതും കര്‍ണാടകത്തിനു മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഴ ശക്തിപ്പെടുന്നത്.
ഇന്ന് ഒരു ജില്ലയിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാറ്റിന്‍റെ വേഗത കൂടാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.








