Spread the love

വൈറ്റ് വെഡ്ഡിം​ഗിൽ തിളങ്ങി നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും. ​ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വൈറ്റ് വെഡ്ഡിം​ഗ് നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ കൈപിടിച്ച് വിവാഹ വേദിയിൽ എത്തിയ കീർത്തി വെള്ള ​ഗൗണിൽ അതിമനോ​​​ഹരിയായിരുന്നു. വൈറ്റ് സ്യൂട്ടിൽ അത്യു​ഗ്രൻ സ്റ്റൈലിൽ ഹീറോയെ പോലെ കാറിലായിരുന്നു ആൻ്റണിയുടെ എൻട്രി. ഇരുവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇവർക്കൊപ്പം വിവാഹ വേദിയിൽ മറ്റൊര് അതിഥിയുമുണ്ടായിരുന്നു. കീർത്തിയുടെ വളർത്തുനായ നൈക്ക് ആയിരുന്നു ഇത്. വെള്ള കുപ്പായമിട്ടാണ് നൈക്കിന്റെ വരവ് രസകരമായിരുന്നു. പ്രണയാർദ്രമായി ചുംബിക്കുന്ന കീർത്തിയുടെയും ആൻ്റണിയുടെയും ഒരു ചിത്രവും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

ഹാൾട്ടർ നെക്ക് വൈറ്റ് ഷിഷ് ടെയ്ൽ ​ഗൗണാണ് കീർത്തി ധരിച്ചിരുന്നത്. ആന്റണി വൈറ്റ് സിൽക്ക് സ്യൂട്ടും. വിവാഹത്തിന് ശേഷം ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിൽ നവദമ്പതികൾ ഡാൻസ് ചെയ്യുന്ന ചില ചിത്രങ്ങളും പുറത്തുവന്നു. 12ന് തമിഴ് ബ്രാഹ്മിൺസ് രീതിയിലായിരുന്നു ആദ്യ വിവാഹ ചടങ്ങുകൾ നടന്നത്.

Leave a Reply