
താൻ പ്രണയിക്കുന്ന വ്യക്തിക്ക് ലോകത്തിലെ ഏറ്റവും ഭംഗിയേറിയ സമ്മാനം തന്നെ നൽകണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പ്രത്യേകിച്ച് പ്രണയിതാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഫെബ്രുവരി മാസത്തിൽ. വാലന്റൈൻസ് ദിനത്തിൽ പരസ്പരം ഒരു റോസാപ്പൂവിലെ തങ്ങളുടെ പ്രണയം പറയുന്നവരാണ് ഭൂരിഭാഗം പേരും. അത് ലോകത്തിലെ അപൂർവവും മനോഹരവും വില കൂടിയതുമായ റോസാ പുഷ്പമായാലോ. പേര് ജൂലിയറ്റ് റോസ്. ലോകത്തിലെ ഏറ്റവും വില കൂടിയ, അപൂർവവും മനോഹരവും ആയ റോസാപ്പൂവ്.
നിരവധി റോസാ പൂഷ്പങ്ങളെ മിക്സ് ചെയ്ത് വർഷങ്ങളെടുത് വികസിപ്പിച്ചെടുത്ത അപൂർവയിനം റോസ് ആണ് ജൂലിയറ്റ് റോസ്. ലോക പ്രശസ്ത പൂകൃഷിക്കാരനായ ഡേവിഡ് ഓസ്റ്റിനാണ് ജൂലിയറ്റ് റോസ് വികസിപ്പിച്ചെടുത്തത്. ജൂലിയറ്റ് റോസിനെ ഇപ്പോൾ കാണുന്ന രീതിയിൽ സുന്ദരമായി വികസിപ്പിച്ചെടുക്കാൻ ഓസ്റ്റിൻ 15 വർഷത്തോളം ചെലവഴിച്ചിട്ടുണ്ട്. 2006 ൽ 90 കോടി രൂപയ്ക്കാണ് ഓസ്റ്റിൻ ഈ മനോഹര പുഷ്പം വിറ്റത്. ഇതിന്റെ വില 112 കോടി വരെ എത്തിയെന്നും റിപോർട്ടുകൾ പറയുന്നു.