നടൻ ബാലയും മുൻഭാര്യമാരുമായുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകവേ തന്റെ മരുമകനായി തല മുണ്ഡന നേര്ച്ച നടത്തി ഭാര്യാമാതാവ്. ഒരുപാട് പേരുടെ കണ്ണ് മകൾ കോകിലയുടെയും മരുമകൻ ബാലയുടെയും മേൽ പെടുന്നുണ്ടെന്നും അത് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചതെന്നുമാണ് കോകിലയുടെ അമ്മ പറയുന്നത്. ബാലയാണ് കോകിലയുടെ അമ്മ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്.
“ഒരുപാട് അസൂയാലുക്കളുണ്ട്. അതാണ് തിരുപ്പതിയിൽ വഴിപാടായി തലമുടി സമർപ്പിച്ച് മൊട്ടയടിച്ചത്,” കോകിലയുടെ അമ്മയുടെ വാക്കുകളിങ്ങനെ.
അതേസമയം കഴിഞ്ഞ നവംബറിൽ ആയിരുന്നു ബാലയും ബന്ധുവായ കോകിലയും തമ്മിലുള്ള വിവാഹം. ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്.