കൊച്ചി: വാഹനാപകടത്തില്‍ മുന്‍ മിസ് കേരള ആന്‍സി കബീര്‍ മരിച്ചതറിഞ്ഞ് മാതാവ് റസീന വിഷം കഴിച്ച് ആത്മ്യക്ക് ശ്രമിച്ചു.അവശനിലയിലായ റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ എറണാകുളം വൈറ്റിലയില്‍ വച്ചുണ്ടായ അപകടത്തിലാണ് ആന്‍സി കബീറും റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചത്. റസീനയുടെ ഏക മകളാണ് ആന്‍സി.
2019 മിസ് കേരള മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് 25കാരിയായ ആന്‍സി. തൃശൂര്‍ സ്വദേശിയാണ് 26കാരിയായ അഞ്ജന. എറണാകുളം വൈറ്റിലയില്‍ വച്ച് ബൈക്കില്‍ ഇടിച്ച ആന്‍സിയുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.