Spread the love

ചില സിനിമകൾ രണ്ടോ രണ്ടിലധികമോ ഭാഷകളിൽ റിലീസ് ചെയ്യുന്നതും അത്തരം സിനിമകളിലെ പാട്ടുകൾ മൊഴി മാത്രം മാറ്റി ജനങ്ങളിലേക്കെത്തിക്കുന്നതും പതിവ് രീതിയാണ്. ഇനിയിപ്പോൾ സിനിമയുടെ റിലീസ് പാൻ ഇന്ത്യ ആണെങ്കിലും മൊഴിയെ മാറുകയുള്ളൂ, പാട്ടുകൾ ഒരേ ഈണത്തിൽ ആയിരിക്കും.

ഇത്തരം പതിവ് രീതികൾ പൊളിച്ചെഴുതുകയാണ് ഓഗസ്റ്റ് 9ന് റിലീസ് പ്രഖാപിച്ച ചിത്രം ‘സിക്കാഡ’. പേര് പോലെ തന്നെ ഒത്തിരി പ്രത്യേകതകളുള്ള ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മലയാളികൾക്ക് സുപരിചിതനായ ഹിറ്റ് സംഗീത സംവിധായകൻ ശ്രീജിത്ത്‌ ഇടവനയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നാല് ഭാഷകളിലും വ്യത്യസ്ത ഈണവും വരികളുമായാണ് എത്തുന്നത്. നാല് ഭാഷകളിലും പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത്‌ ഇടവന തന്നെയാണ്. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ പ്രേക്ഷർ ഏറ്റടുത്തു കഴിഞ്ഞു.

സിക്കാഡയിലെ ‘തുലാമഴ തൊടാതെ ….’ എന്നു തുടങ്ങുന്ന ടി-സീരിസിലൂടെ പുറത്തിറങ്ങിയ ഗാനം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ട്രെൻഡിങ് ആണിപ്പോൾ. അപർണ രാജീവും ശ്രീജിത്തും ചേർന്ന് പാടിയ പാട്ടിന്റെ വരികൾ വിവേക് മുഴക്കുന്നതിന്റേതാണ്.

താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ സംഗീതരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ ശ്രീജിത്തിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലേക്ക് സിക്കാഡയിലെ ഗാനങ്ങളും ഇടം പിടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെപ്രതീക്ഷ.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് ആണ് നായകൻ. ഗായത്രി മയൂരയാണ് നായിക.

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്.
‘തുലാമഴ’ ഗാനം മുഴുവനായി കാണാം..

https://youtu.be/HoBH4BhtoRQ?si=pPjYPB6-tNqzUWt5

Leave a Reply