Spread the love

അകാലത്തിൽ അന്തരിച്ച അനശ്വര ​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. നെല്ലൂരിലെ സംഗീത-നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവണ്‍മെന്റ് സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്ന പേരിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചത്. തന്റെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദഹത്തെ എന്നും സ്മരിക്കുന്നതില്‍ നന്ദിയുണ്ടെന്നും, അന്ധ്രാ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഈ അവസരത്തിൽ നന്ദിയും കടപ്പാടും അറിയിക്കുന്നെന്നും എസ്പിബിയുടെ മകന്‍ എസ് പി ചരണ്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ സ്റ്റഡി ചെയര്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സര്‍വകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പങ്കുവെച്ചു.

Leave a Reply