Spread the love
യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

മെഡിക്കൽ വിദ്യാർഥികൾക്ക് ‘മഹർഷി ചരക് ശപഥ്’ നടപ്പാക്കാൻ ആലോചന,’ഹിപ്പോക്രാറ്റിക് ഓത്ത്’ ഒഴിവാക്കിയേക്കും. രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങൾ പങ്കുവെച്ചത്. ഹിപ്പോക്രാറ്റിക് ഓത്ത് ഒഴിവാക്കി പകരം പകരം മഹർഷി ചരകന്‍റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. 200 വർഷത്തെ പാരമ്പര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. എന്നൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട് ഭാരതീയ വൈദ്യശാസ്ത്രത്തിന്. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Leave a Reply