ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ ഇന്ന് തിരഞ്ഞെടുക്കും. 38 പേര് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചതിൽ 37 പേരെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടുമായുള്ള അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. ഉച്ചപൂജ കഴിഞ്ഞ് നമസ്‌കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരി നറുക്കെടുക്കും. ആറ് മാസത്തേക്കാണ് നിയമനം. പുതിയ മേല്‍ശാന്തി പന്ത്രണ്ട് ദിവസം ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം 31 ന് രാത്രി ചുമതല ഏല്‍ക്കും.