
കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. കുറ്റ്യാടിപ്പുഴയോരത്ത് കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ടിയങ്ങാട് പാലേരി സ്വദേശി റജിൽ (29) ആണ് മരിച്ചത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. റജില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണെന്നാണ് പോലീസ് പറയുന്നത്. ഇതുകണ്ട് ഭാര്യ കനികയും പുഴയിലേക്ക് ചാടി. ഇവരും ഒഴുക്കില്‍പ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു ലോറി ഡ്രൈവറാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, യുവാവിനെ രക്ഷിക്കാനായില്ല.