നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു.
മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചത്.