ബാലുശ്ശേരി : കുട്ടമ്പൂർ വയലിൽ കാട്ടുപന്നികളുടെ ശല്യം തുടരുന്നു. വിളവെടുക്കാറായ കൂർക്ക കൃഷി വ്യാപകമായി നശിപ്പിച്ചു. കെ.പി.ബാലൻ, കെ.പി.ശശീന്ദ്രൻ, പി.കെ.സജേഷ്, കെ.എം.കണ്ണൻ, ഒ.പി.കൃഷ്ണദാസ് എന്നിവരുടെ കൃഷികൾ നശിച്ചു. കൃഷിയിടങ്ങൾ വേലി കെട്ടി സംരക്ഷിച്ചെങ്കിലും പന്നികളുടെ ശല്യത്തിനു കുറവില്ല. പന്നി ശല്യത്തിനു എതിരെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.