ദില്ലി :രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിന് താഴെ തന്നെ തുടരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് വരെയുള്ള കണക്കനുസരിച്ച് 2,62,829 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,841 മരണവും രേഖപ്പെടുത്തി. മുപ്പതിനായിരത്തിന് മുകളിലാണ് പ്രതി ദിന രോഗികളുടെ തമിഴ്നാട്,കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ എണ്ണം.

ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേർ മാത്രമാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കേരളത്തിലടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോവിഡ് ക കേസുകൾ കുറയാൻ കാരണമായിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മരണനിരക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ.ഇതിനിടെ, രണ്ടോ മൂന്നോ മാസം കൊണ്ട് രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാൻ ആകില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
നിരവധി വെല്ലുവിളികൾ മുൻപിൽ ഉണ്ട്.എങ്കിലും, രാജ്യത്തെ അവഗണിച്ച് വാക്സിൻ കയറ്റുമതി നടത്തില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന തോത് പൊതുവെ കുറവുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.