Spread the love
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ചേക്കും

ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചിരിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം 5,000-8,000 ആയി കുറയ്ക്കാൻ സാധ്യത. രണ്ട് തവണ വാക്‌സിനേഷൻ എടുത്ത മുതിർന്നവർക്കും 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാത്രമേ പ്രവേശനമുള്ളൂ. 15 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും അധകൃതർ അറിയിച്ചു. ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം 70-80 ശതമാനമാണ് കുറച്ചിട്ടുള്ളത്. നിർമ്മാണ തൊഴിലാളികൾക്കും മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കായി സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. പരേഡ് രാവിലെ 10 മണിക്ക് പകരം 10.30 ന് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply