Spread the love

അയ്യായിരത്തോളം പ്രസവ ശുശ്രൂഷകളിൽ അമ്മമാർക്ക് താങ്ങായ നഴ്സ് ജ്യോതി ഗാവ്​ലി(38) സ്വന്തം പ്രസവത്തിന് പിന്നാലെ മരിച്ചു. പ്രസവത്തെ തുടർന്നുണ്ടായ ന്യുമോണിയയെയും അമിത രക്തസ്രാവത്തെയും തുടർന്നായിരുന്നു അന്ത്യം.

മറാഠ്​വാഡയിലെ ഹിങ്ഗോളി ആശുപത്രിയിൽ നവംബർ രണ്ടിനാണ് ജ്യോതി രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം നിലയ്ക്കാതെ ആയതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ന്യുമോണിയയും പിടിപെട്ടു. മെച്ചപ്പെട്ട ചികിൽസ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply