പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പീരുമേട്ടിലെ മഞ്ഞുമലയിൽ പുരോഗമിക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഉണ്ടാവുക. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ പറന്നിറക്കാൻ കഴിയും
രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ്