കോളജുകള്‍ തുറക്കുന്ന തീയതി നീട്ടി
സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി. സംസ്ഥാനത്തെ മഴ കെടുതിയുടെ പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ് തീരുമാനം.
ആദ്യം 18 ന് തുറക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും മഴയുടെ സാഹചര്യം കണക്കിലെടുത്ത് അത് 20 ലേക്ക് മാറ്റിയിരുന്നു. പി എസ് സി ഉൾപ്പെടെ വിവിധ പരീക്ഷകളും ഈ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു.