
പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ നിന്ന് ഇന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ശോശാമ്മ ഐപ്പിന് പുറമേ കെ പി റാബിയ, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്കാരത്തിനർഹരായിരുന്നു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പുരസ്കാരം നൽകുക.