Spread the love

തിരുവനന്തപുരം∙ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്.

കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും ഉത്തരവാദിത്തപ്പെട്ടവർ മൗനം തുടരുകയാണ്. എന്താണ് ഈ മൗനത്തിന്റെ അർഥം. കഴിഞ്ഞ വർഷം ജൂൺ 28ന് അടിയന്തരപ്രമേയത്തിൽ ഞാൻ പ്രസംഗിച്ചു. അതിനുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ, അവസാനം അദ്ദേഹം പറയുകയാണ്, മകളെക്കുറിച്ച് പറഞ്ഞാൻ ഞാൻ അങ്ങ് കിടുങ്ങി പോകുമെന്ന് കരുതിയോ എന്ന്.

എന്റെ പ്രസംഗത്തിൽ എവിടെയും ഞാൻ അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി ഈ 139 പേർക്കും തോന്നിയില്ല. പക്ഷേ അദ്ദേഹത്തിനു തോന്നി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. യഥാർഥത്തിൽ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ഞാൻ അന്നു പറഞ്ഞ കാര്യം അക്ഷരാർഥത്തിൽ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനു മറുപടി ഉണ്ടായില്ല.

അദ്ദേഹത്തിന്റെ മകളും മകളുടെ പേരിലുള്ള കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുകയാണ്. ഈ കാര്യം പുറത്തുവന്നപ്പോൾ സ്വാഭാവികമായും മറുപടി ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഇതിനു മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. രണ്ടു കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറാണെന്നും മക്കൾക്ക് നിയമാനുസൃതമായി ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാരെ പോലെ അവകാശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൽറ്റിങ് കമ്പനി ആരംഭിച്ചതുമായിരുന്നു പ്രസ്താവന. കുഴൽനാടൻ പറഞ്ഞു

Leave a Reply