വാഷിങ്ങ്ടന്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തി. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ തീ പടരുകയായിരുന്നു.
യാത്രക്കാരെ ഉടനെ പുറത്തിറക്കി. നിസ്സാരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിലേക്ക് മാറ്റി. ഹൂസ്റ്റണില്‍ നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്‌ളയര്‍ ബില്‍ഡേര്‍സ് ഉടമ അലന്‍ കെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തീപടര്‍ന്നതിനു പിന്നാലെ അടിയന്തര നടപടികള്‍ സ്വീകരിച്ചതിനാലാണ് മുഴുവന്‍ ആളുകളുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. നിലവില്‍ ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അപകടകാരണം പരിശോധിച്ചുവരികയാണ്.