Spread the love

പോർട്‌ലാൻഡ്∙ യുഎസിൽ പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തകർന്നതോടെ ഭീതിയിലായി യാത്രക്കാർ. പോർട്‌ലാൻഡിൽ‌നിന്ന് ഒന്റാറിയോയിലേക്കു പോകുകയായിരുന്ന അലാസ്ക എയർലൈൻസിന്റെ ബോയിങ് 737–9 മാക്സ് വിമാനത്തിന്റെ വാതിലാണ് പറക്കുന്നതിനിടെ തകർന്നത്.

ക്യാബിന്റെ മധ്യത്തിൽ പുറത്തേക്കിറങ്ങാൻ കഴിയുന്ന വാതിലാണ് തകർന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. യാത്ര ആരംഭിച്ച പോർട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിലേക്കു തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 171 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വാതിൽ തകർന്നപ്പോൾ വിമാനം പരമാവധി ഉയരമായ 16,325 അടിയിൽ ആയിരുന്നു. ഇതിനു ശേഷമാണു തിരിച്ച് വിമാനത്താവളത്തിലേക്ക് ഇറക്കിയത്. ആർക്കും പരുക്കോ മറ്റ് അപകടമോ ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് അലാസ്ക എയർലൈൻസ് പറഞ്ഞു.

Leave a Reply