പ്ലസ് വൺ ഇംപ്രൂവമെൻ്റ് പരീക്ഷക്ക് അവസരം നൽകിയേക്കും
പ്ലസ് വൺ പരീക്ഷക്ക് മാർക് കുറഞ്ഞവർക്ക് ഇംപ്രൂവമെൻ്റ് പരീക്ഷക്ക് അവസരം നൽകിയേക്കും.
ഇംപ്രൂവമെൻ്റ് പരീക്ഷ നടത്തില്ല എന്ന് ആദ്യം ഹയർ സെക്കൻഡറി വകുപ്പ് പറഞ്ഞെങ്കിലും കോവിഡ് അനന്തര കാരണങ്ങളാൽ പരീക്ഷ കൃത്യമായി എഴുതാൻ ആയില്ലെന്ന് ഒട്ടേറെ വിദ്യാർത്ഥികൾ നിവേദനം നൽകിയിട്ടുണ്ട്.
ഇംപ്രൂവമെൻ്റ് പരീക്ഷയുടെ പ്രായോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ജനുവരിയിൽ വീണ്ടും പരീക്ഷ നടത്തും. ഇംപ്രൂവമെൻ്റ് പരീക്ഷക്ക് സർക്കാർ അനുമതി നൽകിയാൽ രണ്ടും കൂടെ ഒരുമിച്ച് നടത്തും.