Spread the love

ഇൻഫ്ലുവൻസർ എന്ന പേരിൽ അനധികൃത ബെറ്റിം​ഗ്, ​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്ത മലയാളികൾ പണികൊടുത്ത് കേരള പൊലീസ്. ഇവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു. വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് ഇസ്റ്റ​ഗ്രാം റിമൂവ് ചെയ്തത്.

അഡ്വ. ജിയാസ് ജമാലിന്റെ പരാതിയിൽ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റ നടപടിയെടുത്തത്. നിരവധി പേരാണ് ഇത്തരത്തിൽ അനധികൃതമായ ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രൊമോട്ട് ചെയ്യുന്നതും. സാമ്പത്തിക ലാഭം നേടിയെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നതും. മലയാളികളായ നിരവധിപേരുടെ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവരെ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടർന്നിരുന്നത്. വീടും കാറും മറ്റു സാമ്പത്തിക ലാഭങ്ങളുമൊക്കെ നേടിയത് ബെറ്റിം​ഗ്, ​ഗെയിമിം​ഗ് ആപ്പുകൾ ഉപയോ​ഗിച്ചെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രചരണം. ഇത്തരം പ്രൊമോഷനുകൾക്ക് ഏറെ പണവും ഇവർ കൈപ്പറ്റിയിരുന്നു. ഇത്തരം ആപ്പുകളിലൂടെ പലരും സാമ്പത്തികമായി പറ്റിക്കപ്പെട്ടതോടെയാണ് പൊലീസും നടപടി കടുപ്പിച്ചത്.

Leave a Reply