
കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്.
ചിത്രങ്ങള്‍ അടിസ്ഥാനമാക്കി എ.ഡി.ജി.പി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം നടക്കുമ്പോഴും പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് തറയില്‍ കിടക്കുന്ന നിലയില്‍ ചിത്രം കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.