Spread the love
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 135 രൂപ കുറച്ചു.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരെ പോരാടാനുള്ള മോദി സർക്കാരിന്റെ വലിയ നീക്കത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 135 രൂപ കുറച്ചു. 19 കിലോഗ്രാം പാചകവാതകത്തിന്റെ പുതിയ നിരക്ക് ഇന്ന് (ജൂൺ 1) മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. എൽപിജി സിലിണ്ടറുകളുടെ വില കുറക്കാനുള്ള തീരുമാനം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി ടാങ്കിന് 2,354 രൂപയിൽ നിന്ന് 2,219 രൂപയാകും. മുംബൈയിൽ 2,306 രൂപയ്ക്ക് പകരം 2,171.50 രൂപ നൽകേണ്ടിവരും. കൊൽക്കത്തയിൽ 2,454 രൂപയിൽ നിന്ന് 2,322 രൂപയായും ചെന്നൈയിൽ 2,507 രൂപയിൽ നിന്ന് 2,373 രൂപയായും കുറയും. നേരത്തെ മെയ് ഒന്നിന് വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറിന് 100 രൂപ വർധിപ്പിച്ചിരുന്നു. ഇതിന് മുമ്പ് ഏപ്രിൽ ഒന്നിന് ടാങ്കിന് 250 രൂപയും മാർച്ച് ഒന്നിന് 105 രൂപയും വില വർധിപ്പിച്ചിരുന്നു.

പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ കേന്ദ്ര എക്സൈസ് തീരുവ കുത്തനെ വെട്ടിക്കുറച്ചതായി കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. പെട്രോളിന്റെ സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപ കുറച്ചപ്പോൾ ഡീസലിന് ലിറ്ററിന് ആറ് രൂപ കുറച്ചു.

Leave a Reply