രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.
101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന.
നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ കൂട്ടിയിരുന്നു. ഇതോടെ വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയിലേക്ക് എത്തിയിരുന്നു.