ന്യൂഡൽഹി: പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്.വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.