Spread the love
️തീപ്പെട്ടിക്ക് പിന്നാലെ പപ്പട വിലയും കൂടും

പപ്പട വില ഇന്നുമുതല്‍ കൂടും. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇന്നു മുതൽ പപ്പടത്തിന്റെ വില വർധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

Leave a Reply