Spread the love
ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ വില തീരുമാനിച്ചു. കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി- 70 രൂപ, ആന്ധ്രാ ഊണ് (പൊന്നിയരി)-70കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)- 35 രൂപ, ചായ-10 രൂപ, മധുരമില്ലാത്ത ചായ-10 രൂപ, കാപ്പി-10 രൂപ, മധുരമില്ലാത്ത കാപ്പി-10 രൂപ, ബ്രൂ കോഫി/നെസ് കോഫി-15 രൂപ, കട്ടൻ കാപ്പി-9 രൂപ, മധുരമില്ലാത്ത കട്ടൻകാപ്പി-7 രൂപ, കട്ടൻചായ-9 രൂപ, മധുരമില്ലാത്ത കട്ടൻചായ-7 രൂപ, ദോശ (1 എണ്ണം) 50 ഗ്രാം- 10 രൂപ, പാലപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ, ഇടിയപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ, ഇഡ്ഢലി (1 എണ്ണം) 50 ഗ്രാം-10 രൂപ, ചപ്പാത്തി (1 എണ്ണം) 50 ഗ്രാം- 10 രൂപ, പൊറോട്ട 1 എണ്ണം-10 രൂപ, ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-60 രൂപ, നെയ്റോസ്റ്റ് (175 ഗ്രാം)-45 രൂപ, പ്ലെയിൻ റോസ്റ്റ്-35 രൂപ, മസാലദോശ ( 175 ഗ്രാം)- 50 രൂപ, പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-35 രൂപ, മിക്സഡ് വെജിറ്റബിൾ-30 രൂപ, പരിപ്പുവട (60 ഗ്രാം)-10 രൂപ, ഉഴുന്നുവട (60 ഗ്രാം)-10 രൂപ, കടലക്കറി (100 ഗ്രാം)-30 രൂപ, ഗ്രീൻപീസ് കറി (100 ഗ്രാം)- 30 രൂപ, കിഴങ്ങ് കറി (100 ഗ്രാം)-30 രൂപ, തൈര് (1 കപ്പ് 100 മില്ലി)-15 രൂപ, കപ്പ (250 ഗ്രാം)-30 രൂപ, ബോണ്ട (50 ഗ്രാം)-10 രൂപ, ഉള്ളിവട (60 ഗ്രാം)-10 രൂപ, ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12 രൂപ, തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-45 രൂപ, ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-44 രൂപ എന്നിങ്ങനെ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply