മമ്മൂട്ടി നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു.ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം.നാലുപേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും ചെന്നൈയിലും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. പിന്നീടവര്‍ എറണാകുളത്ത് എത്തിയിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്ബോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് സെപ്തംബര്‍ 29ലേക്ക് റീഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്.