രാജ്യത്തെ അത്യാധുനിക റെയില്‍വേ സ്റ്റേഷനായ ഭോപ്പാല്‍ റാണി കമലാപതി റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ഈ റെയില്‍വേ സ്റ്റേഷന്‍ നേരത്തെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്‍ എന്നായിരുന്നു അറിയപ്പെട്ടത്. നവീകരണത്തിന് ശേഷം റാണി കമലാപതി എന്ന് പേരുമാറ്റുകയായിരുന്നു. ഗോണ്ട് ഭരണാധികാരിയായിരുന്ന നിസാം ഷായുടെ വിധവയായ കമലാപതിയെ ആദരിക്കുന്നതിനായി ആണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിയത്. ഇന്ത്യയില്‍ റെയില്‍വേയുടെ ആധുനികവത്കരണത്തിന്റെ ഉദാഹരണമാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷൻ എന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ചത്. 450 കോടി രൂപയാണ് നവീകരണ ചെലവ്. വിമാനത്താവളങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.