അര്‍ജുനായുള്ള രക്ഷാദൗത്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥലത്തേക്ക് തിരിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
‘പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്. എന്തുകൊണ്ടാണ് രക്ഷാദൗത്യം വൈകുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സൈന്യത്തിനൊപ്പം ഐഎസ്ആര്‍ഒയുടെ പ്രത്യേക ടീമും എത്തും. മുന്‍പോട്ട് ഇനി അലംഭാവം ഇല്ല,’ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഐഎസ്ആര്‍ഒ സംഘം എത്തുന്നത് ഗുണകരമാവും. കേരള-കര്‍ണ്ണാടക സര്‍ക്കാരുകള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരും തീവ്രമായി ജോലി ചെയ്യുകയാണ്. അവരെ കുറ്റംപറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.







