Spread the love
പ്രധാനമന്ത്രി കേദാർനാഥ് സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. രാവിലെ 6.30ന് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തുമെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്ര സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായി. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധി വീണ്ടും പുനർനിര്‍മിച്ചിരിക്കുന്നത് ഉദ്ഘാടനം ചെയ്യും. 130 കോടിയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.

Leave a Reply