
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബിറ്റ്കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കി എന്ന് ഒരു ട്വീറ്റും ഹാക്കര്‍ പോസ്റ്റ് ചെയ്തു. അക്കൗണ്ട് പിന്നീട് പുനസ്ഥാപിച്ചതായി പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്തു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിൽ കുറച്ച് നേരത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കുക,” പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്തു.