Spread the love
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ യൂറോപ്പ് സന്ദർശത്തിന് തുടക്കം

പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശത്തിന് തുടക്കം. നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാന മന്ത്രി കാണും. മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം. ഇന്നു ബെർലിനിലെത്തുന്ന നരേന്ദ്ര മോദി ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ (ഐജിസി) ആറാമത് എഡിഷന്റെ ഭാ​ഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ഡെ​ന്മാ​ർ​ക്കിൽ നടക്കുന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ്രധാനമന്ത്രി പ​ങ്കെ​ടു​ക്കും. ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. നാ​ലി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ഫ്രാ​ൻ​സി​ൽ അധികാരം നിലനിർത്തിയ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്‌ഡോട്ടിർ, നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡന്റെ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായി ചർച്ച നടത്തും. ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്.

Leave a Reply