Spread the love

വിസിയുടെ അധിക യോഗ്യതയുടെ ആധികാരികത പരിശോധിക്കണമെന്ന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകി. തമിഴ്നാട് സ്വദേശിയായ ഡോ. ചന്ദ്രബാബു അവിടുത്തെ കാർഷിക സർവ്വകലാശാലയിൽ ബയോ ടെക്നോളജി വിഭാഗം പ്രൊഫസറായിരുന്നു. 2017 ഡിസംബർ 23നാണ് ഇദ്ദേഹത്തെ കേരള കാർഷിക സർവ്വകലാശാലാ വിസിയായി നിയമിച്ചത്. വിദേശത്തെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് ശാസ്ത്രജ്ഞനാ‍യി പ്രവർത്തി‍ച്ചെന്ന അവകാശവാദം ഇദ്ദേഹം ഉന്നയിച്ചിരുന്നു. കണ്ണൂർ, കാലിക്കറ്റ്, കാലടി സർവ്വകലാശാലകളിലടക്കം നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന നിയമനങ്ങൾ യോഗ്യതകൾ പാലിക്കാതെയുള്ളതാണെന്നും, വൈസ് ചാൻസലർ നിയമനങ്ങൾക്കു പോലും രാഷ്ട്രീയ കക്ഷികൾ നിശ്ചയിക്കുന്ന യോഗ്യതകളാണ് പരിഗണിക്കുന്നതെന്നുമുള്ള ആരോപണങ്ങൾ ഉയർന്നതോടെ ആരിഫ് മുഹമ്മദ് ഖാൻ ഇതിൽ ഇടപെട്ടിരുന്നു. കാർഷിക സർവകലാശാല വിസി ഡോ.ആർ. ചന്ദ്രബാബുവി‍നെതിരായ ആരോപണങ്ങളിന്മേൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർവ്വകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.

Leave a Reply