സംവിധായകന് ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്കി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു നല്കാന് ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വൈറസ്, ന്നാ താൻ കേസ് കൊട് അടക്കമുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ നിർമാതാവാണ് സന്തോഷ് ടി കുരുവിള.സംഭവത്തില്‍ ആഷിഖ് അബുവിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നാരദന്, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെ ചൊല്ലിയാണ് തര്‍ക്കം. സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് ഈ മൂന്ന് സിനിമകളും നിര്‍മ്മിച്ചത്.ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം തുടങ്ങി പല വിഭാഗങ്ങളിലായി തനിക്ക് പണം ലഭിക്കാൻ ഉണ്ടെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള പരാതിയിൽ പറയുന്നു.
2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായ ചിത്രം മികച്ച കളക്ഷനും തിയേറ്ററില്‍ നിന്നും നേടിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മായാനദി ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച ചിത്രമാണ്. ഈ സിനിമയും മികച്ച കളക്ഷന്‍ നേടിയിരുന്നു. നാരദൻ മാത്രമാണ് പരാജയപ്പെട്ടത്. ടൊവിനോ തോമസും അന്ന ബെന്നുമായിരുന്നു നാരദനിൽ പ്രധാന വേഷം ചെയ്തത്.പരാതി ലഭിച്ചതിനെ തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ആഷിക് അബുവിനോട് വിശദീകരണം തേടി.