Spread the love

കേട്ട് കേൾവിയില്ലാത്ത തരത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്ന പശ്ചാത്തലത്തിൽ ഇതിൽ സിനിമയ്ക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്ക് പൊതുജനം ഇഴകീറി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തിൽ വയലൻസ് ഉള്ള പല ചലചിത്രങ്ങളും പ്രതിസ്ഥാനത്ത് നിർത്തി യുവതലമുറ വഴിതെറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വലിയ പഴികേട്ട സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളാണ് മാർക്കോയും ആവേശവും റൈഫിൾ ക്ലബുമൊക്ക. ചർച്ചകളിൽ തങ്ങളുടെ സിനിമ പ്രതിസ്ഥാനത്തായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാർക്കോയുടെ നിർമ്മാതാവ് ഷരീഫ് മുഹമ്മദ്‌.

മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. “ഏറ്റവും വയലൻസ് ഉള്ള സിനിമ” എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply