Spread the love

പൊതുമരാമത്ത് പ്രവൃത്തികളില്‍ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാന്‍ പ്രൊജക്ട് മാനേജ്മെന്‍റ് സിസ്റ്റം ഒരുങ്ങുന്നു. 2022 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും.

പൊതുമരാമത്ത് വകുപ്പില്‍ ഒരു പദ്ധതി ആരംഭിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി അറിയാനാകുന്ന സംവിധാനമാണ് പ്രൊജക്ട് മാനേജ്മെന്‍റ് സിസ്റ്റം. എപ്പോള്‍ പ്രവൃത്തി തുടങ്ങും, എപ്പോള്‍ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നിങ്ങനെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈന്‍ ഉണ്ടാകും.

കരാറുകാര്‍ക്ക് അവരുടേതായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവസരം നല്‍കുന്നുണ്ട്. എം എല്‍ എ മാര്‍ക്കും ജനങ്ങള്‍ക്കുമെല്ലാം ഇത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും സാധിക്കും.

Leave a Reply