
പുലാമന്തോൾ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പുലാമന്തോൾ ഡിവിഷൻ മെമ്പർ പാലോത്ത് ഉമ്മുസൽമയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.10 ലക്ഷം രൂപ ചിലവിൽ പുലാമന്തോൾ യൂപി ലക്ഷം വീട് കോളനിയിലേക്കുള്ള ഒന്നാം ഘട്ട പൈപ്പ്ലൈൻ നീട്ടൽ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മുസൽമ നിർവഹിച്ചു. വാർഡ് മെമ്പർ ചെറൂത്ത് മുഹമ്മദാലി, മുഹമ്മദ് കുട്ടി, ഹരിദാസൻ, കൊങ്കത്ത് അബു, അപ്പു വി പി തുടങ്ങിയവർ പങ്കെടുത്തു.