ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയും ഇതോടൊപ്പം വൈകും. പരിശോധന നടത്തുന്നതിന് മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് പട്ടിക വൈകാൻ കാരണം. 2021 ഡിസംബറിനകം ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പട്ടിക തയാറാക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർമാരും ലൈഫ് മിഷനും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റ്റു വകുപ്പുകൾ കർമ്മ പദ്ധതിയുമായി സഹകരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ആശാ വർക്കർമാർ, ട്രൈബൽ അനിമേറ്റേഴ്‌സ്, സാക്ഷരതാ പ്രേരകുമാർ എന്നിവരുടെ സേവനം ഉറപ്പാക്കണം. എല്ലാ വകുപ്പുകളും സർക്കാരിന്റെ കർമ്മ പദ്ധതിയുമായി സഹകരിക്കണം എന്നാണ് നിർദേശം.