
ഉത്തരക്കടലാസില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയാണ് കേരള സര്‍വകലാശാല. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസില്‍ പരീക്ഷയ്ക്കു മുമ്പ് ക്യൂ. ആര്‍. കോഡ് പതിക്കും. പരീക്ഷാ നടപടികള്‍ സുതാര്യമാക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് സര്‍വകലാശാല. അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ത്ഥികളുടെ എല്ലാ കാര്യങ്ങളും ക്യൂ.ആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കും. മാര്‍ക്ക് ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ളവ തടയുന്നതിന്റെ ഭാഗമായി ആണ് ഇതു. സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള നടപടികള്‍ ഇതുവഴി ഓണ്‍ലൈനില്‍ ലഭ്യമാകും. മൂല്യനിര്‍ണയത്തിനുശേഷം അദ്ധ്യാപകര്‍ക്ക് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി മാര്‍ക്ക് രേഖപ്പെടുത്താം. പരീക്ഷാഫലം നേരത്തെ പ്രഘ്യഅപ്പിക്കാൻ ഇതു സഹായമാകും.