Spread the love
കാദറലി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ തുടങ്ങും

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോളിന് തുടക്കം കുറിച്ചു കൊണ്ട് കാദറലി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ പെരിന്തൽമണ്ണ നെഹറു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്നു.

കാദറലി സ്‌പോർട്‌സ് ക്ലബ്ബിൻ്റെ അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഈ വർഷം ഒട്ടനവധി പദ്ധതികളാണ് ക്ലബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി ദുബായ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ഒരു സ്‌പോർട്‌സ് ക്ലബ്ബ് ആദ്യമായാണ്
ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തിൽ ദുബായിൽ തുടങ്ങുന്ന കാദറലി ട്രോഫിക്കായുള്ള സെവൻസ് ടൂർണമെന്റിൽ 24 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിലെ ലാഭ വിഹിതം ക്ലബ്ബ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം.

ക്ലബ്ബ് ഇതിനകം പ്രഖ്യാപിച്ച രണ്ട് പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. നഗരസഭയിൽ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നവരും കിഡ്‌നി രോഗികളുമായ 35 രോഗികൾക്ക് ആയിരംരൂപ വീതം മാസംതോറും നൽകുന്ന പെൻഷൻ പദ്ധതിയാണ് ഇതിലൊന്ന്. നഗരസഭയിലെ കിടപ്പു രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ ഫുട്‌ബോൾ താരങ്ങളായിരുന്ന കാദറിന്റെയും മുഹമ്മദലിയുടെയും സ്മരണയ്ക്കായാണ് കാദറലി ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങിയത്.

Leave a Reply