Spread the love
ചെലവ് ചുരുക്കാൻ രാജ്ഞിയുടെ തല മൊട്ടയാക്കി

എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമയോട് ജർമൻ മ്യൂസിയം അധികൃതർ നീതി പുലർത്തിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്ഞിയുടെ മെഴുക് പ്രതിമ മൊട്ടയാക്കിയതാണ് ഒരേസമയം വിവാദവും കൗതുകവുമാകുന്നത്. ഹാംബർഗ് ആസ്ഥാനമായുള്ള പനോപ്ടികം വാക്‌സ് മ്യൂസിയത്തിൽ വർഷങ്ങളായി ലക്ഷങ്ങളെ വരവേറ്റ എലിസബത്ത് രാജ്ഞിയുടെ തല മൊട്ടയായിരുന്നുവെന്നു അവരുടെ നവീകരണ പ്രവർത്തനങ്ങളുടെ ഒരു ദൃശ്യം പുറത്തുവിട്ടതോടെ കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. പിങ്ക് തൊപ്പി ധരിച്ച് തലമുടി പുറത്തുകിടുക്കുന്ന രീതിയിൽ തയാറാക്കിയിരിക്കുന്ന പ്രതിമയുടെ തൊപ്പിവരുന്ന ഭാഗത്തെ മുടികളാണ് ഒഴിവാക്കിയത്. പ്രതിമയാണെങ്കിലും ഉപയോഗിച്ചിരിക്കുന്നതു വിലകൂടിയ യഥാർത്ഥ മനുഷ്യ മുടിയാണെന്നും, ചെലവ് ചുരുക്കുന്നതിനായാണ് തൊപ്പിയുള്ള ഭാഗത്തെ മുടികൾ ഒഴിവാക്കിയതെന്നും മ്യൂസിയത്തിന്റെ മാനേജിങ് പാർട്ണർ ഡോ. സൂസൻ ഫെയർബർ വ്യക്തമാക്കി. നടപടി രാജ്ഞിയോടുള്ള അനാദരവ് അല്ലെന്നും ഇത് വെറുമൊരു പ്രതിയ മാത്രമാണെന്നു ആളുകൾ ഓർമിക്കണമെന്നും ഡോ. ഫെയർബർ പറഞ്ഞു.

Leave a Reply